മൂവാറ്റുപുഴ: നഗരസഭാ ശ്മശാനം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കൗണ്‍സിലും, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ബഹിഷ്കരിച്ച് നഗരസഭ കൗണ്‍സിലര്‍മാര്‍. 22-ാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ കെ.എസ്. ജയകൃഷ്ണന് നായരും നാലാം വാര്‍ഡില്‍നിന്നും വിജയിച്ച എന്‍ഡിഎ കൗണ്‍സിലര്‍ ജി. മനോജും ചേര്‍ന്നാണ് നഗരസഭ കാര്യലയത്തിന് മുമ്പില്‍ സമരം ആരംഭിച്ചത്.
ശ്മശാനം നിര്‍മാണം പൂര്‍ത്തീകരിച്ച് അടിയന്തരമായി തുറന്ന് നല്‍കുക, ശ്മശാനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച ഫ്ളക്സ് ബോര്‍ഡുകളുമായാണ് ഇരുവരും സമരം ആരംഭിച്ചിരിക്കുന്നത്.
പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബിജെപി മുനിസിപ്പല്‍ സമിതി രംഗത്തെത്തി.